Kerala

കുട്ടനാട് സീറ്റ് എനിക്ക് വേണം;ഞാൻ ഒത്തിരി കഷ്ടപ്പാട് സഹിച്ചതാ:പി ജെ ജോസഫിന് മുന്നിൽ പൊട്ടിത്തെറിച്ച് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജേക്കബ് അബ്രാഹാം 

Posted on

ആലപ്പുഴ :കുട്ടനാട് സീറ്റ് എനിക്ക് വേണം;ഞാൻ ഒത്തിരി കഷ്ടപ്പാട് സഹിച്ചതാ:പി ജെ ജോസഫിന് മുന്നിൽ പൊട്ടിത്തെറിച്ച് കേരളാ കോൺഗ്രസ്  ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജേക്കബ് അബ്രാഹാം.കഴിഞ്ഞ ദിവസം എം പി ആയി തെരെഞ്ഞെടുക്കപ്പെട്ട  ഫ്രാൻസിസ് ജോർജിന് സ്വീകരണം നൽകുവാൻ ചേർന്ന  യോഗത്തിലായിരുന്നു കേരളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റും കുട്ടനാട്ടിലെ യു  ഡി എഫ് സ്ഥാനാർത്ഥിയുമായ ജേക്കബ്ബ് എബ്രഹാമാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് മുന്നിൽ പൊട്ടിത്തെറിച്ച് പരിദേവനം നടത്തിയ ത് .

റെജി ചെറിയാനും സംഘവും എൻ സി പി യിൽ നിന്നും രാജി വച്ച് ജോസഫ് ഗ്രൂപ്പിൽ ചേരുന്നതിലുള്ള ശക്തമായ പ്രതിഷേധമാണ് ജേക്കബ്ബ് എബ്രഹാം പ്രകടിപ്പിച്ചത് .അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് റെജി ചെറിയാനായിരിക്കുമെന്ന് ശക്തമായ സൂചനകൾ നില നിൽക്കവെയാണ് ജേക്കബ് എബ്രഹാം ഇങ്ങനെ പറഞ്ഞത്.ഞാൻ റെജി ചെറിയാന്റെ പക്കൽ നിന്നും പണം വാങ്ങിയാണോ സീറ്റ് വിട്ടു കൊടുത്തത് എന്ന് ഇപ്പോൾ പലരും ചോദിക്കുന്നുണ്ടെന്നും ജേക്കബ് എബ്രഹാം ചൂണ്ടി കാട്ടി .

എന്നാൽ മറുപടി പ്രസംഗത്തിൽ പാർട്ടിയിൽ കുട്ടനാട് സീറ്റ് ആർക്കു കൊടുക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ് എന്നും .പാർട്ടിയിൽ പലരും വന്നെന്നിരിക്കുമെന്നും പി ജെ ജോസഫ് സൂചിപ്പിച്ചു.പാർട്ടി  നേതാക്കളായ ഫ്രാൻസിസ് ജോർജ് ;പി സി തോമസ് ;തോമസ് ഉണ്ണിയാടൻ;അപു ജോൺ ജോസഫ് എന്നിവർ വേദിയിലിരിക്കെയാണ് പി ജെ ജോസഫ് ഇങ്ങനെ പറഞ്ഞത് .

അതേസമയം നിലവിലെ ജില്ലാ പ്രസിഡന്റായ ജേക്കബ്ബ് അബ്രാഹത്തിനെതിരെ ശക്തമായ ആരോപണമാണ് പാർട്ടി പ്രവർത്തകർ ഉയർത്തുന്നത് .ആലപ്പുഴയുടെ തലസ്ഥാനം ജില്ലാ പ്രസിഡണ്ട് രാമങ്കരി ആക്കിയിരിക്കയാണ് എന്നാണ് പ്രധാന ആക്ഷേപം .ആലപ്പുഴയിൽ വച്ച് നടത്തേണ്ട പ്രധാന പരിപാടികളെല്ലാം ഇദ്ദേഹം ജില്ലാ പ്രസിഡണ്ട് ആയതു മുതൽ രാമങ്കരിയിലാണ് നടത്തുന്നതെന്നും ഇത് ജില്ലയിലെ പാർട്ടിയുടെ അഭിമാനം കളഞ്ഞു കുളിക്കുന്ന നടപടിയാണെന്നും പ്രവർത്തകർക്ക് പരാതിയുണ്ട്.ഒരു എംപി യെ പാർട്ടിക്ക് ലഭിച്ചിട്ടും ആ സ്വീകരണം പോലും ആലപ്പുഴയിൽ നടത്താതെ രാമങ്കരി പോലുള്ള ചെറിയ ഗ്രാമത്തിൽ വച്ച് നടത്തി  കുട്ടനാട്ടിലേക്കു പാർട്ടിയെ ചുരുക്കുന്ന പ്രവർത്തനമാണ്  ഇദ്ദേഹം ചെയ്തതെന്നും പ്രവർത്തകർക്ക് ആക്ഷേപമുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version