തൊടുപുഴ :2022 ജൂലൈ 10 ന് തൊടുപുഴയിൽ തുടങ്ങിയ ആദ്യ വാഗമൺ യാത്രയിൽ നിന്ന് സെഞ്ചുറികളുടെ കിരീടവും ചൂടി രണ്ട് വർഷം ജൂലൈ 10 ന് പൂർത്തികരിക്കുമ്പോൾ കഴിഞ്ഞ അവധികാലത്ത് വ്യത്യസ്തമായ ട്രിപ്പുകൾ ഒരുക്കി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരത്തി ഇരുന്നൂറ്റി ഏഴ് രൂപ നേടി ടാർജെറ്റ് നേടുകയും സെൻ്ററൽ സോണലിൻ്റെ കീഴിൽ മികച്ച വരുമാനം കണ്ടെത്താനും തൊടുപുഴ ബിടിസി ക്ക് സാധിച്ചു .
ഈ മൺസൂൺ കാലത്തിൻ്റെ പ്രത്യേകതകൾ ഉൾകൊണ്ട് നാലമ്പല ദർശനത്തിന് ഉളള ട്രിപ്പ് നടത്തുകയാണ് . ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് രാമപുരം, മേതിരി, കുടപുലം,അമനകര ,എന്നീ നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ തൊടുപുഴയിൽ എത്തുന്ന ഈ യാത്രക്ക് 330 രൂപ ആണ് ചാർജ്ജ് .ജൂലൈ17ന് രാവിലെ 5 മണിക്ക് തൊടുപുഴയിൽ നിന്നും നേരിട്ട് ഗവിയിലേയ്ക്ക് യാത്ര ഒരുക്കിയിരിക്കുക ആണ്.
ഉച്ചഭക്ഷണവും ബോട്ടിങ്ങും പാസുകളും ഉൾപെടെ 2350 രൂപ യാണ് ഈ യാത്രയുടെ ചാർജ്ജ്.കൂടാതെ ഈ മാസം 27 ന് കൊല്ലം ജില്ലയിലെ സീ അഷ്ടമുടി ബോട്ട് യാത്രയും ഒരുക്കുന്നു .ബസ് ചാർജും ബോട്ട് ചാർജും ഉൾപെടെ 1250 രൂപ യാണ് ഇതിൻ്റെ ചാർജ്ജ്. ആറന്മുള വള്ള സദ്യ, നെഹ്റു ട്രോഫി വള്ളം കളി എന്നിങ്ങനെ പുതുമയാർന്ന ഒട്ടേറെ പാക്കേജുകൾ ഇനിയും ഒരുക്കുന്ന തിരക്കിൽ ആണ് കെഎസ്ആർടിസി ബജറ് ടൂറിസം സെൽ തൊടുപുഴ. കൂടുതൽ വിവരങ്ങൾക്ക്.
830 488 98 96.
97 44 910 383.
9 6 051 92 092