Kerala

‘അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും – ആവേശമുണർത്തി

അരുവിത്തുറ  :മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും – ആവേശമുണർത്തി’അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ”.സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസൃതമായി, ഉപദേശങ്ങൾക്കപ്പുറം മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിതമാതൃകയും പ്രാർഥനയും കൊണ്ട് കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങൾ തെറ്റിൽ വീണു പോയാലും തിരിച്ചു വരാൻ സാധിക്കുന്ന ഇടമായി ഈ കാലഘട്ടത്തിൽ വീടുകൾ മാറണമെന്ന് ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.ശ്രദ്ധേയമായ മെറിറ്റ് ഡേ ആഘോഷത്തിൽ പൂഞ്ഞാർ എം.എൽ .എ . അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും അവാർഡ് ദാനം നടത്തുകയും ചെയ്തു. ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, വ്യക്തിത്വ വികസനം, മൂല്യബോധം, കലാകായിക മികവുകൾ തുടങ്ങി സർവ്വതോൻമുഖമായ വളർച്ചയിൽ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂളിനുള്ള പ്രാധാന്യം പ്രസംഗമധ്യേ അദ്ദേഹം എടുത്തു പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ സി. ബി. എസ്. സി. 10-ാം ക്ലാസ്സ് പരീക്ഷ പാസ്സായ എല്ലാ കുട്ടികൾക്കും ആദരവുകൾ നൽകിയത് അഭിനന്ദനാർഹമായി. സമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് എഫ്.സി. സി., സ്കൂൾ പ്രിൻസിപ്പൽ റവ.സി. സൗമ്യ എഫ്.സി. സി., പി.റ്റി.എ. സെക്രട്ടറി ശ്രീ. അഭിലാഷ് കണ്ണമുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പി.റ്റി.എ.എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top