Politics

എൻ സി പി വിട്ടവർ ജോസഫ് ഗ്രൂപ്പിലേക്ക്:കുട്ടനാട് സീറ്റിനായി വിലപേശൽ തകൃതി

Posted on

ആലപ്പുഴ : കേരളത്തിൽ എൻസിപി യിലെ റെജി ചെറിയാൻ പക്ഷം എൻ സി പി യിൽ നിന്നും രാജി വച്ചു .കേരള കോൺഗ്രസ് ജോസഫ് പക്ഷത്തേക്ക് ചേരാനാണ് നീക്കം നടക്കുന്നത്.

മുൻപ് തർക്കമുണ്ടായപ്പോൾ പി സി ചാക്കോയ്ക്ക് ഒപ്പം നിന്ന ഒരു കൂട്ടംപേരാണ് പാർട്ടി വിട്ടത് ജോസഫ് വിഭാഗവുമായി ഇവർ ചർച്ച നടത്തിയെന്നാണ് വിവരം ലയനം അടുത്ത മാസമുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് പി സി ചാക്കോ സ്ഥാനം കൊടുത്തതെല്ലാം പാർട്ടിയ്ക്ക് പുറത്തുള്ളവർക്കാണെന്നാണ് ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ വിമർശനം.

തോമസ് കെ തോമസ്- പി സി ചാക്കോ തർക്കത്തിൽ റെജി ചെറിയാൻ പി സി ചാക്കോയ്ക്ക് ഒപ്പമായിരുന്നു പാർട്ടിയിൽ ഒരേ ആളുകൾ അധികാരം പങ്കിടുന്നുവെന്നാണ് പാർട്ടി വിടുന്ന നേതാക്കളുടെ വിമർശനം പാർട്ടിയിൽ ഇപ്പോൾ വാളെടുക്കുന്നവർ എല്ലാവരും വെളിച്ചപ്പാടുകളാണ് എന്ന അവസ്ഥയാണ്

സംഘടന എന്താണെന്ന് അറിയുന്ന ഒരാൾ പോലും ഇപ്പോൾ ഈ പാർട്ടിയിൽ തുടരുന്നില്ല. 40 വർഷത്തോളം പാർട്ടിയ്ക്കാപ്പം നിന്നവർ ഉൾപ്പെടെയാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത് അഹങ്കാരം കാണിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

യാതൊരു ഉപാധികളുമില്ലാതെയാണ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൽ എത്തുന്നതെന്ന് പാർട്ടി വിടുന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞുകുട്ടനാട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആര് എന്നത് പാർട്ടി അപ്പോൾ തീരുമാനിക്കും. നിലവിൽ യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്. ജോസഫ് ഗ്രൂപ്പിലേക്ക് ചേരുന്നതിനു റെജി ചെറിയാൻ പക്ഷം വച്ചിരിക്കുന്ന ഉപാധി കുട്ടനാട് സീറ്റാണ് എന്നാൽ നിലവിൽ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ജേക്കബ് ഏബ്രഹാം ഈ നീക്കത്തിനോട് താൽപ്പര്യമില്ല .

അടുത്ത ഊഴവും തൻ തന്നെ മത്സരിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത് .തൊടുപുഴയുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതിന്റെ പേരിൽ ആലപ്പുഴ ജില്ലയിലെ  വനിതാ നേതാവായ ബീന റസാഖിനെ പോലും ജോസഫ് ഗ്രൂപ്പിന്റെ  ജില്ലയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാതെ അകറ്റി നിർത്തുന്ന നേതാവാണ് ജേക്കബ്ബ് എബ്രഹാം.തൊടുപുഴയിലെ കാർഷിക മേളയിൽ പങ്കെടുത്തു എന്നതാണ് ബീന റസാഖിനെ അകറ്റുവാൻ കാരണം .

തൊടുപുഴയിൽ ബന്ധുക്കളുള്ള കുട്ടനാടുകാരായ ജോസഫ് ഗ്രൂപ്പുകാരെയും ഇദ്ദേഹം വെട്ടി നിരത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.അതേസമയം  എന്നാൽ കോൺഗ്രസ് ഈ സീറ്റ് ഏറ്റെടുക്കുവാനും നീക്കമുണ്ട് .കുട്ടനാട് സീറ്റിനായി കോൺഗ്രസിൽ പല ഭൈമീ കാമുകന്മാരും ഇപ്പോഴേ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version