പാലാ :ഇന്ന് വീശിയടിച്ച ചുഴലിക്കാറ്റ് കരൂർ പഞ്ചായത്തിലെ കരൂർ ;കുടക്കച്ചിറ.വലവൂർ പ്രദേശങ്ങളിൽ നാശം വിതച്ചു.ഉച്ചകഴിഞ്ഞാണ് കാറ്റ് സംഹാര താണ്ഡവം ആടിയത് .കുടക്കച്ചിറയിൽ റബ്ബർ;തേക്ക് ;ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു.വാഹന ഗതാഗതം കുറെ നേരത്തേക്ക് സ്തംഭിച്ചെങ്കിലും നാട്ടുകാർ ഇറങ്ങി റോഡിലെ മരങ്ങൾ വെട്ടിമാറ്റി .
കരൂർ പ്രദേശത്തും ഇന്ന് കാറ്റ് നാശം വിതച്ചു.പായപ്പറിലും കരൂരും വീശിയടിച്ച കാറ്റ് റബ്ബർ മരങ്ങളും തേക്കും നിലം പരിശാക്കി .നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലാ ഫയർ ഫോഴ്സ് എത്തി മരങ്ങൾ വെട്ടി മാറ്റി ഗതാഗർത്ത തടസ്സം നീക്കി .