തിരുവനന്തപുരം: ജോസ് അക്കരയെ ദേശീയ ജനതാ പാർട്ടി-RLM സംസ്ഥാന വൈസ് പ്രസിഡണ്ടായി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.RJD മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ JDU സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.കലാ- സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ് അക്കര അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്.