Kerala

ലോറിയിൽ സ്‌കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു., മരിച്ചത് മാതാപിതാക്കളുടെ ഏക സന്താനവും ;എസ് എഫ് ഐ യുടെ തീപ്പൊരി പ്രാസംഗിക്കയും

Posted on

കൊട്ടാരക്കര: ലോറിയിൽ സ്‌കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തിൽ പ്രകാശിന്റെ ഏക മകൾ അനഘ (പ്രകാശാ(24)ണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല സരിഗ ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം.

അനഘ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എതിരേവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതര പരിക്കേറ്റ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബി.എഡ്.വിദ്യാർഥിനിയായ അനഘ വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂ‌ളിൽ അധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. അച്ഛൻ പ്രകാശ് വിദേശത്താണ്. അമ്മ ഗുജറാത്തിലും കൊട്ടാരക്കരയിൽ വനിതാ ഹോസ്റ്റലിലാണ് അനഘ താമസിച്ചിരുന്നത്.ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും കൂടിയാണ് അനഘ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version