ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൊച്ചിന് റിഫൈനറി ജീവനക്കാരനായ മാവേലിക്കര സ്വദേശി കെ സുമേഷ് കുമാര്‍ (30) മരിച്ചത്.
കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വേണാട് എക്സ്പ്രസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു.
അതിനിടെ, ലഖ്നൗ- മുംബൈ പുഷ്പക് എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ട്രെയിനില്‍ തീപിടിച്ചു എന്ന് അഭ്യൂഹം പരന്നയുടനെ ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് യാത്രക്കാര്‍ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.