പാലാ :രണ്ട് പേരെ കൊന്ന ചെന്താമരയ്ക്ക് പോലീസുകാർ നൽകിയത് ചോറും ചിക്കനും.ആരെയും കൊല്ലാതെ എന്നാൽ രാജ്യത്തെ ജനങ്ങളെ തീറ്റി പോറ്റുന്ന കർഷകന് സർക്കാർ നൽകിയത് കണ്ണീർ മാത്രമാണെന്ന് കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജോർജ് പുളിങ്കാട് .

റോമാ നഗരം കത്തിയെരിയുമ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെ പോലെ കേരളം കടക്കെണിയിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രി നാല്പതോളം കാറിൽ ഊര് ചുറ്റുകയും ;കൂടെ കൂടെ അമേരിക്കൻ സന്ദർശനം നടത്തുകയുമാണ് ചെയ്യുന്നത്.നവ കേരളാ സദസ്സ് നടത്തിയ വോൾവോ ബസ്സ് തിരുവനന്ത പുരത്ത് പ്രദർശനത്തിന് വച്ചാൽ പോലും ലക്ഷങ്ങൾ ടിക്കറ്റ് നിരക്കായി ലഭിക്കുമെന്ന് പറഞ്ഞ എ കെ ബാലൻ ഇപ്പോഴത്തെ ആ ബസിന്റെ അവസ്ഥയെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ജോർജ് പുളിങ്കാട് കൂട്ടിച്ചേർത്തു.പ്രതിഷേധ ധർണ്ണ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, .ജോസഫ് കണ്ടത്തിൽ, മൈക്കിൾപുല്ലുമാക്കൽ, തങ്കച്ചൻ മണ്ണൂശ്ശേരി, ഡോ. സി.കെ ജയിംസ്, മത്തച്ചൻ പുതിയിടത്തുചാലിൽ, ജിമ്മി വാഴംപ്ലാക്കൽ, റിജൊ ഒരപ്പൂഴിക്കൽ, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്. ജോസ് വടക്കേക്കര, മൈക്കിൾ കാവുകാട്ട്, കുര്യാച്ചൻ വാഴയിൽ, ജോസ് വേരനാനി. ബാബു മുകാല, ഡിജു സെബാസ്റ്റ്യൻ, ലിസമ്മ മത്തച്ചൻ, ഷീല ബാബു, ഷൈലജ ര വീന്ദ്രൻ, പി.കെ ബിജു ,സിജി ടോണി, തോമസ് താളനാനി,
സിബി നെല്ലൻകുഴി, എ.ജെ സൈമൺ, മാനുവൽ നെടുപുറം, കെ.സി കുഞ്ഞുമോൻ ,ടോണി തോട്ടം, ജിനു പുതിയാത്ത്, ഗസി എടക്കര, കുര്യാച്ചൻ വാഴയിൽ, കെ.സി മാത്യു, ജോയി കുന്നപ്പള്ളി, ഔസേപ്പച്ചൻ പൂവേലിൽ, റെജി മിറ്റത്താനി, സലിലാൽ തോമസ് എന്നിവർ പ്രസംഗിച്ചു.

