Kerala

പേണ്ടാനം വയലിലെ സന്ധ്യക്ക്‌ ചുവപ്പ് താളം :സിപിഐ(എം) കരൂർ ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

പാലാ:പേണ്ടാനം വയൽ :രക്തപതാകെ ധീരപതാകെ;വാനിലുയർന്നു പറക്ക് പതാകെ;ചെങ്കൊടി വനിലുയരുമ്പോൾ ;ആവേശത്താൽ ഞങ്ങൾ വിളിക്കും സിപിഐ(എം) സിന്ദാബാദ്.നൂറുകണക്കിന് കണ്ഠങ്ങളിൽ ഉയർന്നു വന്ന ചെങ്കൊടി ഗീതങ്ങൾക്കിടെ സിപിഐ(എം) കരൂർ ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു .

ഒക്ടോബർ 18;19;20 തീയതികളിൽ നടക്കുന്ന കരൂർ ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥയും ;കൊടിമര ജാഥയും ;കപ്പിയും ;കയറും ജാഥയും ഇടനാട് ജങ്ഷനിൽ സമ്മേളിച്ച ശേഷം അവിടുന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പേണ്ടാനം വയലിലേക്ക് വന്ന് അവിടെ വച്ച് പതാക ഉയർത്തുകയായിരുന്നു.

ഇത്തവണ ലോക്കൽ സമ്മേളനത്തിന് വിദ്യാർത്ഥി സംഗമവും ;യുവജന സംഗമവും ;മഹിളാ സംഗമവും ;തൊഴിലാളി സംഗമവും നടന്നിരുന്നു.ക്യാരംസ് മത്സരം ,നാടൻ പന്തുകളി മത്സരം ;ഫുടബോൾ മത്സരം ;വോളിബോൾ മത്സരം കണ്ണ് പരിശോധനാ ക്യാമ്പ് എന്നിവയും ഉണ്ടായിരുന്നു.

നാളെ സഖാവ് വി ജി സലി നഗറിൽ (വലവൂർ ബാങ്ക് ഓഡിറ്റോറിയം ) ചേരുന്ന പ്രതിനിധി സമ്മേളനം കെ ആർ രാഘുനാഥൻ ഉദ്‌ഘാടനം നിർവഹിക്കും .ഇരുപതിന്‌ പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top