Politics

പാണക്കാട്ടേക്കുള്ള യാത്ര കെപിസിസി നിർദേശ പ്രകാരം:

Posted on

ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ. തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓർമിച്ചു. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചത്. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ രൂക്ഷവിമർശനമുന്നയിച്ചു. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാ​ഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version