Sports

പരിക്കേറ്റ ശുഭ്മാൻ ഗിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനില്ല

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന്‍ ഗില്ലിന്‍റെ പരിക്ക്. ത്രിദിന പരിശീലന മത്സരത്തില്‍ ഇന്നെല ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഗില്ലിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഗില്ലിന്‍റെ തള്ളവിരലില്‍ പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചേതേശ്വര്‍ പൂജാരക്ക് പകരക്കാരനായി ഇത്തവണ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്നു ഗില്‍.

 

ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം ധ്രുവ് ജുറെലിനെ ബാറ്ററായി കളിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഓസ്ട്രേലിയ എ ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ ജുറെല്‍ തിളങ്ങിയിരുന്നു. വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്‍റെ ബാക്ക് അപ്പാണെങ്കിലും ജുറെലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നാല്‍ കെ എല്‍ രാഹുലിനെ ഓപ്പണറായി കളിപ്പിക്കുമെന്നാണ് കരുതുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top