എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍.തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോചെയ്തിട്ടുണ്ടായിരുന്നില്ല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഈ വാദത്തില്‍ പ്രശാന്തന്‍ ഉറച്ച് നില്‍ക്കുകയാണ്.
പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍
By
Posted on