Kerala

നിത്യശൂന്യതയിൽ നിദ്ര, അക്ഷരനക്ഷത്രത്തിന് ഇനി അമരത്വം

കോഴിക്കോട്: തൂലികത്തലപ്പുകൊണ്ട് തലമുറകളിൽ കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസ്സുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും പടർത്തിയ പ്രതിഭയ്ക്ക് മഹാമൗനം.

പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങൾക്കുമപ്പുറം ചിന്തിച്ച, എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അ​ഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

ഔദ്യോ​ഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top