Kerala

ആർത്തിരമ്പിയ ഭക്തി സാംശീകരിച്ച് അർത്തുങ്കലേക്ക്: വലവൂരിൽ നിന്നും ഭക്തസംഘം അർത്തുങ്കലേക്ക് നേർച്ച കാഴ്ചകൾ സമർപ്പിക്കാൻ യാത്ര തിരിക്കുന്നതിന് കാൽ നൂറ്റാണ്ട്

പാലാ :ഞങ്ങളുടെ ഭവനങ്ങളിൽ മേൽക്കുമേൽ ഐശ്വര്യവും ;യോജിപ്പും കൊണ്ടുവരണേ കർത്താവെ .അങ്ങയുടെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ വിശുദ്ധനായ സെബാസ്ത്യാനോസ് പുണ്യവാളാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ പ്രാർത്ഥനാ ഗീതങ്ങൾ ഇടതടവില്ലാതെ മുഴങ്ങുകയാണ് നെല്ലിക്കൽ വീട്ടിൽ നിന്നും . വലവൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ഇന്നലെ ഉച്ച തിരിഞ്ഞ് ഒരു സംഘം ഭക്ത ജനങ്ങൾ ചുവന്ന പതാകയുമായി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലേക്ക് യാത്രയായി.കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ  വരെ ആ കൂട്ടത്തിലുണ്ടായിരുന്നു .നെല്ലിക്കൽ തോമസിന്റെ വസതിയിൽ നിന്നും അർത്തുങ്കൽ വല്യച്ഛന്റെ പള്ളിയിലേക്കുള്ള തീർത്ഥാടനം തുടങ്ങിയിട്ട് ഇന്നലെ കാൽ നൂറ്റാണ്ടു തികഞ്ഞു .

വസതിയുടെ പ്രധാന മുറിയിൽ വച്ചിരുന്ന ചുവന്ന പതാകയെ ഭക്ത ജനങ്ങളെല്ലാം വണങ്ങി .തൊട്ടു വന്ദിച്ചു.വാഹന റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ വെഞ്ചരിപ്പും നടന്നു .തങ്ങൾക്കിതൊരു അനുഷ്ട്ടാനമാണെന്നു ഗൃഹനാഥൻ തോമസ് കോട്ടയം മീഡിയയോട് പറഞ്ഞു .അർത്തുങ്കൽ പള്ളിയിലെ ഡീക്കൻ തോമസ് ;ഡീക്കൻ ആഷിൻ.വലവൂർ സെന്റ് മേരീസ് പള്ളി വികാരി കുര്യാക്കോസ് പാത്തിക്കൽ പുത്തൻപുരയിൽ;ഫാദർ  തോമസ് മുള്ളംകുഴിയിൽ തുടങ്ങിയവർ നേതൃതം നൽകി.ജോസുകുട്ടി പൂവേലിൽ;ജോർജ് പള്ളിപ്പറമ്പിൽ എന്നിവരും പ്രാർത്ഥനാ ശുശ്രുഷയ്ക്ക് നേതൃത്വം നൽകി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top