Kerala
‘മുടിയനെ മയക്കുമരുന്നു കേസിൽ ജയിലിലാക്കി, ഉപ്പും മുളകും സെറ്റ് ഇപ്പോൾ ജയിൽ, സംവിധായകൻ പീഡിപ്പിക്കുന്നു’; ആരോപണങ്ങളുമായി ഋഷി
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഒരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഋഷി എസ് കുമാറാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു മാസമായി ഉപ്പും മുളകിൽ മുടിയനെ കാണാനില്ല. മുടിയൻ എവിടെ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോൾ ഉപ്പും മുളകിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഋഷി.
പരിപാടിയുടെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഋഷി ഉപ്പും മുളകിലും ഇല്ലെങ്കിൽ മുടിയൻ ബംഗ്ലൂരുവിലാണ് എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ മുടിയൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി എന്ന തരത്തിൽ എപ്പിസോഡ് ഷൂട്ട് ചെയ്തിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ അത് പുറത്തുവരുമെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഋഷി പറയുന്നു.
കഴിഞ്ഞ നാലു മാസങ്ങളായി ഞാൻ ഉപ്പും മുളകിലില്ല. ഞാൻ അവിടെയില്ലെങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അതെനിക്ക് കുഴപ്പമില്ല. പക്ഷെ ഇപ്പോൾ അവർ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ്സ് കേസിൽ അകത്തായെന്നാണ്. ഇതെനിക്ക് വിശ്വസിക്കാവുന്ന ഒരാൾ അകത്ത് നിന്ന് പറഞ്ഞതാണ്. അയാളുടെ പേര് പറയാൻ പറ്റില്ല. എപ്പിസോഡ് ഇതുവരെ പുറത്ത് വന്നിട്ടില്ല, ചിലപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആ എപ്പിസോഡ് ഇറങ്ങണമെന്നില്ല.- താരം വ്യക്തമാക്കി.
സിറ്റ് കോം എന്ന രീതിയിലാണ് തങ്ങൾ കരാർ ഒപ്പുവച്ചതെന്നും എന്നാൽ ഇപ്പോൾ സീരിയലായി മാറിയിക്കുകയാണ് എന്നുമാണ് ഋഷി പറയുന്നത്. തന്റെ വിവാഹത്തിന് ശേഷമാണ് ഉപ്പു മുളകും മാറിയത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിരവധി മോശം കമന്റുകൾ ലഭിച്ചു. സീരിയൽ ആക്കി മാറ്റിയതിനെ അച്ഛനും അമ്മയുമെല്ലാം ചോദ്യം ചെയ്തിരുന്നു. സംവിധായകന്റെ പീഡനമാണ് സെറ്റിൽ നടക്കുന്നതെന്നും ഋഷി പറഞ്ഞു.