Kerala
അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി
അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി നാളെ.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മധു കേസില്‍ മണ്ണാര്‍ക്കാട് എസ് സി – എസ്ടി കോടതി നാളെ വിധി പറയും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്.
പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടി കേസിൽ ഉണ്ടായി. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.
പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12 പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി.
വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
പൊലീസ് കസറ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് എങ്ങനെ വിചാരണ വേളയിൽ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.