Kerala
ക്രിസ്മസ് ആഘോഷം: മരത്തില്‍ നിന്നും വീണു, സ്കാന്‍ നിര്‍ദേശിച്ചെങ്കിലും കാര്യമാക്കിയില്ല; യുവാവ് മരിച്ച നിലയിൽ
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍.
കിളിമാനൂര്‍ ആലത്തുകാവ് സ്വദേശി അജിന് (24) ആണ് മരിച്ചത്. അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തലയ്ക്ക് സ്കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് ഇന്ന് രാവിലെ അജിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം.