Kerala
ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു
തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.