Kerala

വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയുമായി ഒളിച്ചോടി; പോലീസില്‍ പരാതി

Posted on

മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനകമാണ് അച്ഛന്‍ വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്.

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം ഭാവി മരുമകളുടെ അമ്മയുമായി ഇയാള്‍ ഫോണില്‍ സൗഹൃദം സ്ഥാപിച്ചു. പതിവായ ഫോണ്‍ വിളി പ്രണയമായതോടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നത്. ജൂണ്‍ മൂന്നാം തീയതി മുതലാണ് രണ്ടുപേരെയും കാണാതായത്. ഇവര്‍ക്കായി ബന്ധുക്കള്‍ വ്യാപകമായ അന്വേഷണം നടത്തി. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീക്ക് വിവാഹനിശ്ചയം കഴിഞ്ഞ മകള്‍ ഉള്‍പ്പെടെ ആറ് മക്കളാണുള്ളത്. ഷക്കീലിന് പത്ത് മക്കളും ഉണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version