Kerala

‘ആരെങ്കിലും വരണേ’, ‘ചെളിയില്‍ കുടുങ്ങി’, ‘ഭൂമി കുലുങ്ങുന്നു’; എങ്ങും സഹായംതേടി ഫോണ്‍കോളുകള്‍, നിലവിളികള്‍

Posted on

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി, മുണ്ടക്കെ ചൂരല്‍മല എന്നിവിടങ്ങളിലെ സമീപപ്രദേശങ്ങളിലെല്ലാം പുലര്‍ച്ചെ നിര്‍ത്താതെ മുഴങ്ങിയ ഫോണ്‍കോളുകളെല്ലാം സഹായം തേടിക്കൊണ്ടുള്ള നിലവിളികളായിരുന്നു.

ഉറക്കത്തിനിടെ നിനച്ചിരിക്കാതെ മരണദൂതുമായി കുതിച്ചെത്തിയ മലവെള്ളത്തില്‍പ്പെട്ട ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ കണ്ണില്‍ക്കണ്ട നമ്പറുകളിലെല്ലാം സഹായം തേടി വിളിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയുംമുമ്പേ നിരവധിയാളുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും വീടുകളിലും കുടുങ്ങിയവര്‍ ചകിതരായി രക്ഷതേടി പരക്കെ വിളിക്കുകയായിരുന്നു. തന്റെ ‘വീട്ടില്‍ ചതുപ്പിനും അവശിഷ്ടങ്ങള്‍ക്കും കീഴില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടെന്നും പുറത്തെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു’ ചൂരല്‍മല സ്വദേശിയായ സ്ത്രീ വിളിച്ചു കരഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version