Kerala

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

Posted on

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഡിജിപിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മാത്തൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്.

ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചെഴച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

അതേസമയം, മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മാത്തൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version