Kerala

വയനാട് ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്കും വിവരം നൽകാം

Posted on

ജൂൺ 30 ന് മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പ്രസിദ്ധീകരിച്ച് വയനാട് ജില്ല ഭരണകൂടം. 130 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ജില്ല ഭരണകൂടത്തിന്‍റെ വെബ്സൈറ്റിൽ (https://wayanad.gov.in/) പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും പരിഷ്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് വിവരം നൽകാം. 8078409770 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

റേഷൻകാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ചിത്രം എന്നിവ ഉൾപ്പെടെയാണ് കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങൾക്ക് ഈ കരട് പട്ടിക പരിശോധിച്ച് വിവരങ്ങൾ ജില്ല ഭരണകൂടത്തിനെ അറിയിക്കാം. ഇതിനുശേഷം കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തിയാകും അന്തിമ പട്ടിക പുറത്തിറക്കുക.

വയനാട് ദുരന്തത്തിൽ 402 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ദുരന്തശേഷം നടത്തിയ തിരച്ചിലിൽ മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കാണാതായവരെ കണ്ടെത്താനുള്ള ജനകീയ തിരച്ചിൽ തുടരുകയാണ്. ഇന്ന് പരപ്പൻപാറയിൽ നടന്ന തിരച്ചിൽ ദൗത്യത്തിൽ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് മണ്ണുമാറ്റി വിശദമായ പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version