Kerala
വയനാടിന് കൈതാങ്ങ്, ഒരു കോടി രൂപ കൈമാറി നടിമാരായ സുഹാസിനി, മീന, ഖുശ്ബു
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.
തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. രാജ് കുമാർ സേതുപതി, സുഹാസിനി മണിരത്‌നം, ശ്രീപ്രിയ, മണി രത്‌നം, ഖുശ്ബു സുന്ദര്‍, മീന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
വയനാടിന് സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും.നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് നൂറുൽ ഇസ്‌ലാം പ്രോ ചാൻസിലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ് ഫൈസൽ ഖാൻ , നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ടെസി തോമസ് , നിംസ് സെപ്ക്ട്രം ഡയറക്ടർ ഡോ. എം. കെ.സി. നായർ, കെ. ആൻസലൻ എം.എൽ.എ എന്നിവർ ചേർന്ന് കൈമാറി. വയനാടിനായുള്ള സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജും മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടാമത്തെ ഗഡുവായുള്ള തുക സ്റ്റാഫ് അംഗങ്ങളുടെയും,വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നൽകുകയും ചെയ്യും