Kerala
വയനാട്ടിലെ വന്യമൃഗ ശല്യം: അഞ്ചിന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് അഖിലേന്ത്യാ കിസാൻസഭ
ന്യൂഡൽഹി: വയനാട് ജില്ലയിൽ കഴിഞ്ഞ 17 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേന്ത്യാ കിസാൻ സഭ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യ ജീവൻ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കുന്നില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ കുറ്റപ്പെടുത്തി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ലാഘവസമീപനത്തിലും നിർവികാരതയിലും എഐകെഎസ് പ്രതിഷേധം രേഖപ്പെടുത്തി. അഖിലേന്ത്യാ പ്രസിഡൻ്റ് അശോക് ധാവ്ളയും ജനറൽ സെക്രട്ടറി വിജു കൃഷ്ണനുമാണ് പത്രക്കുറിപ്പിലൂടെ കിസാൻ സഭയുടെ നിലപാട് വ്യക്തമാക്കിയത്.