Kerala
തിരുവനന്തപുരം നഗര മധ്യത്തിൽ മാലിന്യം പൊട്ടിയൊഴുകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ മാലിന്യം പൊട്ടിയൊഴുകുന്നു. തമ്പാനൂരിനടുത്തുള്ള അരിസ്റ്റോ ജംഗ്ഷനിലാണ് മാലിന്യം പൊട്ടിയൊഴുകുന്നത്. ഈ പ്രദേശത്തുള്ള ചോള എന്ന ഹോട്ടലിൽ നിന്നാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്.
കെട്ടിനിൽക്കുന്ന മലിനജലം വഴിയാത്രികരുടെ ദേഹത്തേക്ക് തെറിക്കുന്നുതായും പ്രദേശത്ത് രൂക്ഷ ഗന്ധം പരക്കുന്നുതായും പരാതി. മൂന്ന് ദിവസത്തിന് മുകളിലായി ഇവിടെ മാലിന്യം പൊട്ടി ഒഴുക്കുന്നുണ്ടെങ്കിലും അധികൃതരിൽ നിന്ന് പ്രശ്നത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലായെന്നാണ് നാട്ടുകാരുടെ ആരോപണം.
മലിനജലം ഇത്തരത്തിൽ ഇവിടെ നിന്ന് പൊട്ടിയൊഴുകുന്നത് ഇതാദ്യമായിയല്ലായെന്നും സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും നാട്ടുക്കാർ പറയുന്നു. രണ്ടാഴ്ചയ്ക്ക് മുൻപും സമാനമായ സംഭവം ഉണ്ടായെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ മാലിന്യം പൊട്ടി ഒഴുക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.