Kerala
കൂട്ടായ്മയുടെ വിജയം; ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ
ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുന്നൊരുക്കം ഫലം കണ്ടുവെന്നും കൂട്ടായ്മയുടെ വിജയം ആണെന്നും മന്ത്രി പറഞ്ഞു.
പതിനെട്ടാം പടിയിൽ മിനിറ്റിൽ 90 പേർ കയറി എന്നും പൊലീസിന്റെ സേവനം ശ്രദ്ധേയ എന്നും അദ്ദേഹം വ്യക്തമാക്കി. പരാതിരഹിത തീർത്ഥാടന കാലം ആയിരുന്നു. ശബരിമല വിശ്വമാനവികതയുടെ സന്ദേശം നൽകുന്ന കേന്ദ്രമാണ്.
ഭക്തൻമാരുടെ സംതൃപ്തിയാണ് തൻ്റെയും സംതൃപ്തി എന്നും റോപ് വെ ഉടൻ നിർമ്മാണം തുടങ്ങുമെന്നും അത് ചിരകാല അഭിലാഷ ആണെന്നും മന്ത്രി പറഞ്ഞു.അടുത്ത വർഷത്തെ മുന്നൊരുക്കം ഉടൻ എന്നും അദ്ദേഹം വ്യക്തമാക്കി.