Kerala
വീഡിയോ എടുക്കാൻ നായയെ അഴിച്ച് വിട്ടു : വ്ലോഗർക്കെതിരെ കേസ്
കൊച്ചി: വീഡിയോ പകർത്തുകയെന്ന ഉദ്ദേഷത്തോടെ ജനങ്ങൾക്കിടയിലേക്ക് നായയെ അഴിച്ച് വിട്ട വ്ലോഗർക്കെതിരെ കേസ്. പത്തനംതിട്ട സ്വദേശി അജു ജോസഫിനെതിരെയാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് എറണാകുളം മറൈൻ ഡ്രൈവിനു സമീപം അബ്ദുൾ കലാം മാർഗിലാണ് അതിക്രമമുണ്ടായത്. സംഭവ സമയത്ത് ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞിക്കൃഷ്ണനൊപ്പം സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥൻ എ യു കിഷോറാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.