Kerala
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി പ്രതിപക്ഷ നേതാവ്; എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇന്ന് 50000 രൂപ കൈമാറിയിരുന്നു. യു.ഡി.എഫ് എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതില് കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ടായിരുന്നു. രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
ഇതിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് വിമര്‍ശിച്ചിരുന്നു. സംഭാവന നല്കാന് കോണ്‍ഗ്രസിന് അതിന്റേതായ ഫോറം ഉണ്ടെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം നല്കാന് യുഡിഎഫ് തീരുമാനിച്ചത്.