Kerala
രമേശ് ചെന്നിത്തലയ്ക്കൊപ്പം പ്രതിപക്ഷ നേതാവും! വി ഡി സതീശന്‍ താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു
താമരശ്ശേരി: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലിനെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വനനിയമ ഭേദഗതിക്കെതിരേ യുഡിഎഫ് സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന മലയോര സമരപ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്.
വിഷയങ്ങള്‍ ജാഥയിലുന്നയിച്ച് പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷനേതാവ് ബിഷപ്പിനെ അറിയിച്ചു. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, കോഴിക്കോട് ജില്ലാപ്രസിഡന്റ് ബിജു കണ്ണന്തറ തുടങ്ങിയവര്‍ വി ഡി സതീശനൊപ്പമുണ്ടായിരുന്നു.