Kottayam
ഉള്ളുലഞ്ഞനാടിന് ഉയിരായി അമ്മമാർ, തലപ്പുലത്ത് നിന്നും തലയോളം കരുണ
കോട്ടയം:തലപ്പുലം :-വയനാട്ടിലെ ദുരിതബാധിതനർക്കായി
തലപ്പുലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അമൃത കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും ഇരുപതിനായിരം രൂപ സേവാഭാരതിക്ക് കൈമാറി.
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ്
സി.കെ .അശോക് കുമാർ തുക ഏറ്റുവാങ്ങി.നിരവധി ജീവിത പ്രതിസന്ധികൾക്കിടയിലും തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും തുക മാറ്റിവെച്ച അമ്മമാരുടെ സേവന മനസ്സ് നാടിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് മെമ്പർ കെ.ബി സതീഷ് കുമാർ, സേവാഭാരതി പ്രവർത്തകരായ ശരത്ത്, വിജയൻ , ബി.മഹേഷ് എന്നിവർ പങ്കെടുത്തു.