Kerala

പയ്യന്നൂരിൽ വന്ദേഭാരത് ട്രാക്കിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം

Posted on

കണ്ണൂർ: പയ്യന്നൂർ സ്റ്റേഷനിൽ വന്ദേഭാരതിന് മുന്നിൽ പാളത്തിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം. ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം ആണ്. ശനിയാഴ്ച ആണ് ഈ സംഭവം ഉണ്ടായത്. തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരതിന് മുന്നിലേക്ക് ആണ് യന്ത്രഭാഗമെത്തിയത്.

ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് അമർത്ത് വന്ദേഭാരതിന്റെ വേഗത കുറച്ചതിനാലാണ് അപകടം ഒഴിവായത്. പയ്യന്നൂർ സ്റ്റേഷനിലെ അറ്റകുറ്റ പണികളുടെ ഭാഗമായി എത്തിച്ച കോൺക്രീറ്റ് മിംക്സിംഗ് യന്ത്രം ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഭവത്തിന് പിന്നിൽ. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരൻ അശ്രദ്ധമായി കോൺക്രീറ്റ് മിക്സിംഗ് യന്ത്രം പാളത്തിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version