India

വന്ദേഭാരത്‌ എക്സ്പ്രസിന് നേരെ വീണ്ടും ആക്രമണം

Posted on

ചെന്നൈ: വന്ദേ ഭാരത് ഏക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ് ആക്രമണം. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ തകർന്നു. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് തിരുനെൽവേലിയിലെ വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ പലതവണ ആക്രമണമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version