Kerala

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; യാത്രക്കാരെ മാറ്റി

Posted on

കൊച്ചി: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ 23 മിനിറ്റിന് ശേഷം യാത്ര പുറപ്പെട്ടു. സി-5 കോച്ചിലാണ് എസിയില്‍ നിന്നുള്ള വാതകം ചോര്‍ന്നത്. പുക ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി.

യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. രാവിലെ 8.30 ഓടെയാണ് സംഭവം. എറണാകുളം നോര്‍ത്ത് പിന്നിടുന്നതിന് പിന്നാലെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്നം പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version