Kerala
ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; പാർട്ടിവിട്ട് പ്രമുഖ നേതാവ്, സിപിഎമ്മിൽ ചേർന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം സിപിഎമ്മിൽ ചേർന്നു. ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലനാട് ശശിയാണ് പാർട്ടി വിട്ടത്. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് ആണ് ഈ വിവരം പങ്കുവച്ചത്. വർഗീയതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് മതനിരപേക്ഷതയ്ക്കൊപ്പം അണിനിരക്കാൻ തീരുമാനിച്ചെന്ന് ജോയ് ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു.