പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. 2027നുള്ളില്‍ വികസിതമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബജറ്റ് പുതിയ ദിശയും ഊർജവും നൽകുമെന്നും സുപ്രധാനമായ തീരുമാനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു. ബജറ്റ് പൊതുജനങ്ങൾക്ക് ഊർജം നൽകും. മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചത് ജനങ്ങളാണ്. ഇന്ത്യയുടെ വളർച്ചയെ വേഗത്തിൽ നയിക്കുന്നതായിരിക്കും ഈ ബജറ്റ്. നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുണ്ട്. സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകും’ – പ്രധാനമന്ത്രി പറഞ്ഞു.

