Kerala
ഉമ തോമസ് ആശുപത്രി വിടാൻ വൈകും
കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിടാൻ ഒരാഴ്ച കൂടി സമയം എടുക്കും. ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാർജ് നീട്ടിയത്. ഒറ്റയ്ക്ക് എഴുന്നേൽക്കാനും നടക്കാനും എംഎൽഎക്ക് ഇപ്പോൾ കഴിയുന്നുണ്ട്.
അതേ സമയം, ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ എംഎൽഎയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു.
- ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭ സാമാജിക എന്ന നിലയിലുള്ള ചുമതലകളിലേയ്ക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ ആശംസിച്ചു.