Kerala

തലയ്ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ല; ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

Posted on

കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി.

തലയ്ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശ്വാസകോശത്തിനേറ്റ പരിക്കും ഭേദപ്പെട്ടുവരികയാണ്. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി മാറുന്നത് വരെ വെന്‍റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version