Kerala
പതിനൊന്ന് അടി താഴ്ച, രണ്ടര മീറ്റര്‍ വീതിയിലുള്ള സ്റ്റേജില്‍ രണ്ട് നിര കസേരകള്‍; അപകടസ്ഥലത്ത് പരിശോധന
കൊച്ചി: ഉയരത്തില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റതില്‍ സംഭവം നടന്ന കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫയര്‍ ഫോഴ്സിന്റെ സുരക്ഷാ പരിശോധന.
വേദിയില്‍ നിന്നും താഴേക്ക് 11 അടി നീളം ഉള്ളതായും വേദിയ്ക്ക് രണ്ടര മീറ്റര്‍ വീതി മാത്രമാണ് ഉണ്ടായിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. രണ്ടര മീറ്റര്‍ വീതിയില്‍ സ്റ്റേജ് കെട്ടി രണ്ട് നിരകളിലായാണ് കസേരകള്‍ ക്രമീകരിച്ചിരുന്നത്.
നടക്കാന്‍ പോലും വീതിയില്ലായിരുന്നുവെന്നും ആരോപണമുണ്ട്.