Kerala
നിയമസഭാ കയ്യാങ്കളിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കി; യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം
നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എടുത്ത സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.
മുൻ ഇടത് എംഎൽഎമാരായ കെ.കെ.ലതിക, ജമീല പ്രകാശം എന്നിവർ നൽകിയ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്വ.
വനിതാ എംഎൽഎമാർ അന്യായമായി തടഞ്ഞുവച്ചെന്നും കൈയേറ്റം ചെയ്‌തെന്നും ആരോപിച്ച് നൽകിയ പരാതിലാണ് യുഡിഎഫ് മുൻ എംഎൽഎമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർക്കെതിരെ കേസെടുത്തിരുന്നത്.