Kerala

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചു

Posted on

പാലക്കാട്: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചത്. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു.

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളുംകൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് യു ആര്‍ പ്രദീപ്. 2016 മുതല്‍ 21 വരെ ചേലക്കര എംഎല്‍എയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version