Crime

ഓണ്‍ലൈന്‍ ഗെയിമിനിടെ 16 കാരി വെര്‍ച്വല്‍ റേപ്പിന് ഇരയായി

Posted on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ആദ്യ പരാതി. യുകെയിലാണ് സംഭവം. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത് ഗെയിമിലൂടെയാണ് അപരിചിതര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേ തുടര്‍ന്ന് കുട്ടി മാനസികമായി ഏറെ തകര്‍ന്നതായി പൊലീസ് പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് ശാരീരികമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും അതേ വൈകാരികവും മാനസികവുമായ ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.

ശാരീരികമായി ആക്രമിക്കപ്പെട്ട ഒരാളുടെ മാനസിക ആഘാതത്തിന് സമാനമായ മാനസിക ആഘാതം ഈ കുട്ടിക്ക് അനുഭവപ്പെട്ടു. ഏത് ശാരീരിക പരിക്കുകളെക്കാളും വൈകാരികവും മാനസികവുമായ ആഘാതം കുട്ടിക്കുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവില്‍ ഇത്തരം കേസുകള്‍ക്ക് എതിരായ നിയമങ്ങളില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version