Kerala

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സെപ്റ്റംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on

തിരുവനന്തപുരം: കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നി കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതിയാകും. പ്രിലിംസ് കം മെയിന്‍സ് സെപ്റ്റംബര്‍ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരും 2024 -ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യുപിഎസ്‌സി പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

കൂടാതെ അക്കാദമി ആരഭിക്കുന്ന റിപ്പിറ്റേഴ്സ് ബാച്ചായ റീകിന്റിലിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മറ്റും അപേക്ഷ നല്‍കാം. വിശദമായ വിവരങ്ങള്‍ അക്കാദമിയുടെ kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2311654, 2313065, 8281098864

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version