Kerala
മാലിന്യ പ്രശ്നം നേരിടാൻ നടപടി, സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം :സംസ്ഥാനത്തെ മാലിന്യ പ്രശ്നം നേരിടാൻ നടപടികളിലേക്ക് സംസ്ഥാന സർക്കാർ.
മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30 നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യ മുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിന് പിന്നാലെ മാലിന്യ സംസ്കരണത്തിൽ വലിയ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് സർക്കാർ മാലിന്യം പ്രശ്നം മാറ്റാൻ നടപടിക്ക് ഒരുങ്ങുന്നത്.