Kerala
ആമയിഴഞ്ചാന്‍ അപകടം; കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല.
അപകടം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു അപകടം ഒഴിവാക്കാന്‍ തോട് പൂര്‍ണമായി നവീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. സംഭവം നടന്നതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതാക്കള്‍ അവിടെ എത്തിയിരുന്നു.