Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴില്‍ സംവരണം; ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

Posted on

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുപി-ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനത്തിന് കാത്തിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും പി എസ് സിയും സംവരണം നടപ്പാക്കുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാറിന്റേയും പി എസ് സിയുടേയും വിശദീകരണവും കോടതി തേടി. 2014-ലെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാറും തമ്മിലെ കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും സ്ത്രീ, പുരുഷന്‍ എന്നിവ പോലെ പ്രത്യേക വിഭാഗമായി കണക്കാക്കേണ്ട ജന സമൂഹമാണെന്നും സംവരണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version