Kerala
ഗർഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു; യുവതി ബോധരഹിതയായി വീണു
വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ടിടിഇ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതായി പരാതി.
വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37) ബോധരഹിതയായി വീണു. സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പൊലീസിൽ വിവരമറിയിക്കുകയും സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.