Kerala
കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ജനുവരി 29 വരെ നീട്ടി
ബെംഗളൂരു: ഓണം സ്പെഷ്യലായി ഓഗസ്റ്റിൽ അനുവദിച്ച ട്രെയിനിന്റെ സർവീസ് ദസറ, ദീപാവലി തിരക്കിനെ തുടർന്ന് നവംബർ 6 വരെ നേരത്തെ നീട്ടിയിരുന്നു. ഇപ്പോൾ യാത്രക്കാർക്ക് വീണ്ടും ആശ്വാസമായി ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി.
ശബരിമല, ക്രിസ്മസ് തിരക്കിനെ തുടർന്ന് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി. കോട്ടയം വഴിയുള്ള ട്രെയിനിന്റെ ജനുവരി 8 വരെയുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. 16 എസി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 30% അധിക ടിക്കറ്റ് നിരക്ക് ഈടാക്കും. ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണു സർവീസ്