Kerala

ഉപേക്ഷിച്ചു പോയ മക്കൾ ഒടുവിൽ തിരിച്ചെത്തി; അപ്പോഴേക്കും അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു; മാധവനെ കാണാൻ മക്കളെത്തി..

Posted on

തിരുവനന്തപുരം: മലയാള സിനിമയിലൂടെ വന്ന് ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ ആയിരുന്നു ടിപി മാധവൻ. ഇന്നലെ ആണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് ചികിത്സയിലിരിക്കെ നടൻ അന്തരിച്ചത്. 88 വയസായിരുന്നു.

അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്. അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും. തിരുവനന്തപുരത്ത് നടന്ന പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാര്‍ധക്യ കാലം യാതന നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിവെളിച്ചത്തില്‍ താരം ജനകീയനായിരുന്നെങ്കില്‍ ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version