Kerala
ടൊവിനോയുടെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്; നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നടൻ ടൊവിനോ തോമസിൻ്റെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതുസംബന്ധിച്ച് തൃശ്ശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് സിപിഐയ്ക്ക് നോട്ടീസ് നൽകി. ടൊവിനോ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ അംബാസിഡറാണ്. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം എഫ്ബിയിൽ ഷെയർ ചെയ്തിരുന്നു.